സെപ്റ്റംബർ / ഒക്ടോബർ മാസങ്ങളിൽ നവരാത്രി മഹോത്സവം തിരുവുള്ളക്കാവ് പ്രദേശം മുഴുവൻ എഴുത്തിനിരുത്തുന്ന കുരുന്നുകളുടെ ഹരിശ്രീ: ശബ്ദം കൊണ്ട് മുഖരിതമാകുന്നു. കലാകാരികളും കലാകാരന്മാരും അവരുടെ അരങ്ങേറ്റവും , പ്രകടനങ്ങളും കൊണ്ട് ക്ഷേത്ര പരിസരം ആനന്ദപുളകിതമാകുന്നു. വാദ്യഘോഷങ്ങൾ . ഭക്തർക്ക് കർണ്ണാനന്ദകരമാക്കുന്നു. അക്ഷര പൊരുളായ ശ്രീധർമ്മ ശാസ്താവിനെ ദർശിച്ച് സായൂജ്യ മടയാൻ എത്തുന്ന ഭക്തരുടെ നീണ്ട നിര , ഈ പ്രദേശത്തെ ഉത്സവഛായയിൽ എത്തിക്കുന്നു.